ദശലക്ഷങ്ങള്‍ കൂടി നില്‍ക്കെ, അതാ കൊടുമ്പിരിക്കൊള്ളുന്നു ഭയാനക ശബ്ദങ്ങള്‍ - ബിംഗ് ബാന്ഗ് ബിംഗ് ബാന്ഗ് ബിംഗ് ബാന്ഗ്.......
തീ ഗോളങ്ങള്‍ ഉയരുകയായി. പര്‍വതങ്ങള്‍ ഇടിഞ്ഞു വീഴുകയായി. സമുദ്രങ്ങള്‍ വറ്റുകയായി . കോടി സൂര്യന്മാര് താണ്ഡവ നൃത്തം ആടുന്ന കൊടും ഊഷര തമസ്സുകള്‍ കാഴ്ച്ചയില്‍ തിമിരം വിതയ്ക്കുകയായി.
"എന്റെ പൊന്നനുജത്തീ, സൂസീ (Super Symmetry) നിന്നോട് വിട പറയാന്‍ സമയമായി" - കണം പറഞ്ഞു.
"ഞാനെങ്ങോട്ടാ പോവാ ഏട്ടാ?" സൂസി ചോദിച്ചു.
"തമസ്സിന്റെ ദുഃഖം മാലോകരില്‍ നിന്ന് മറച്ചു വയ്ക്കാന്‍, പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി നില്ക്കാന് തമോ ഗര്‍ത്തങ്ങള്‍ (black holes) സൃഷ്ടിയ്ക്കപ്പെടണം. അവിടെ നിനക്ക് രണ്ട് ഏക്കറ സ്ഥലം ഏട്ടന് ഏര്‍പ്പാടാക്കാം. പെശകണ്ട. നല്ല വെളനിലം ആണ്. മോന്തിയാവോളം അധ്വാനിയ്ക്ക്യ. അദ്വാനി കീ ജെ. ഗൊണം കിട്ടും."
കണ്ണീരോടെ, നിമിഷാര്‍ദ്ധത്തിന്റെ ആയുസ്സേ ബാക്കിയുള്ളൂ എന്ന സത്യം ജനനം തൊട്ടേ അശരീരി കേട്ട കണങ്ങള്‍ യാത്രയായി....
സൂസി പറഞ്ഞു: "അന്ന്, യുഗാന്തരങ്ങള്‍ക്കപ്പുറം, നമ്മള് കണ്ടു മുട്ടുമ്പോള്‍, അതൊരു വല്ലാത്ത മുട്ടല്‍ ആവില്ലേ ഏട്ടാ? അപ്പോഴേയ്ക്കും കറുത്ത ഗര്‍ത്തങ്ങളില്‍ തിന്നു ചീര്‍ത്തു എനിയ്ക്ക് obesity വന്നു കാണും എന്നും എന്റെ മാംസ പിണ്ഡം വല്ലാത്ത പിണ്ട ശക്തിയായി, പടിയടച്ചു പിണ്ഡം വെയ്ക്കപ്പെട്ടവള് ആയി മാറുമെന്നും ഉള്‍കണ്ണാല്‍ ഞാന്‍ കാണുന്നതും എന്റെ മറ്റൊരു ദുഷ്ട ചിന്തയാവുമോ? അന്ന് ആ പുതിയ കാലത്ത്, എന്നെ താങ്ങാനുള്ള ശക്തി ഏട്ടന്റെ സ്ഫടിക ഗോളത്തിനും അതിലെ ചില്ല് മാളികകള്‍ക്കും ഉണ്ടാവുമോ?"
"നിന്റെയീ ചോദ്യങ്ങള്‍ നിനക്ക് വാങ്ങിച്ചു തന്ന ശാപങ്ങളെ നിനക്കോര്‍മ്മയില്ലേ സൂസി? അന്ന് ആ നരകഭാവിയില് പകുതി ചിത്രം മാത്രം മായയുടെ മൂടുപടത്തിലൂടെ കണ്ടു മടുത്ത്, നിന്നെ ആലിംഗനം ചെയ്യാന്‍ കാലം പരുവപ്പെട്ടിരിയ്ക്കും. Good Bye, Boson!"
തീ ഗോളങ്ങള്‍ ഉയരുകയായി. പര്‍വതങ്ങള്‍ ഇടിഞ്ഞു വീഴുകയായി. സമുദ്രങ്ങള്‍ വറ്റുകയായി . കോടി സൂര്യന്മാര് താണ്ഡവ നൃത്തം ആടുന്ന കൊടും ഊഷര തമസ്സുകള്‍ കാഴ്ച്ചയില്‍ തിമിരം വിതയ്ക്കുകയായി.
"എന്റെ പൊന്നനുജത്തീ, സൂസീ (Super Symmetry) നിന്നോട് വിട പറയാന്‍ സമയമായി" - കണം പറഞ്ഞു.
"ഞാനെങ്ങോട്ടാ പോവാ ഏട്ടാ?" സൂസി ചോദിച്ചു.
"തമസ്സിന്റെ ദുഃഖം മാലോകരില്‍ നിന്ന് മറച്ചു വയ്ക്കാന്‍, പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി നില്ക്കാന് തമോ ഗര്‍ത്തങ്ങള്‍ (black holes) സൃഷ്ടിയ്ക്കപ്പെടണം. അവിടെ നിനക്ക് രണ്ട് ഏക്കറ സ്ഥലം ഏട്ടന് ഏര്‍പ്പാടാക്കാം. പെശകണ്ട. നല്ല വെളനിലം ആണ്. മോന്തിയാവോളം അധ്വാനിയ്ക്ക്യ. അദ്വാനി കീ ജെ. ഗൊണം കിട്ടും."
കണ്ണീരോടെ, നിമിഷാര്‍ദ്ധത്തിന്റെ ആയുസ്സേ ബാക്കിയുള്ളൂ എന്ന സത്യം ജനനം തൊട്ടേ അശരീരി കേട്ട കണങ്ങള്‍ യാത്രയായി....
"ഇനിയെന്ന് കാണും നമ്മള്?" എന്ന് വിപ്ലവ കവി എഴുതി ശീലയില്‍ പാടിക്കളിച്ചു തോറ്റം പാട്ടാക്കാന്‍ യുഗങ്ങള്‍ പലതും കടക്കണമല്ലോ - "എങ്കിലും, പറയു ഏട്ടാ, ഇനി എന്നാ കാണ്വാ?"
"വിഹായസ്സില്‍ വേര്‍പാടുകളും വേദനകളും ഇല്ല പെണ്ണേ. എങ്കിലും നിന്റെ ആശ്വാസത്തിന് പറയാം:
"എല്ലാം അറിയാനുള്ള നിന്റെ ഈ ത്വര നിനക്ക് വിനാശമായി ഭവിച്ചു. എന്നെപ്പോലെയോ എന്നെക്കാളോ ശക്തിയും ഊര്‍ജവും സൗന്ദര്യവും ഉള്ള നിന്നെ മുനിമാര്‍ ശപിച്ചത് നിനക്കോര്‍മ്മയില്ലേ? കേള്‍ക്ക, സ്ഫടിക ഗോളം പോലുള്ള മായാലോകം ഞാന്‍ തീര്‍ക്കും - അവിടത്തെ പരീക്ഷണ ശാലകളില്‍ എന്റെ ശക്തികളുടെ കണികകള്‍ അവര്‍ കണ്ടെത്തുന്ന നാള് വരും. അന്ന് നിന്റെ പാര്‍പ്പിടം ഒരു രഹസ്യം അല്ലാതായി തീരുന്ന അവസ്ഥ വരികയും നിന്റെ എട്ടനുമായി ഉള്ള അനിവാര്യമായ സമാഗമം സാധ്യമായി വരികയും ചെയ്യും. പക്ഷെ അതുവരെയും പെങ്ങളെ, എന്റെ ലുക്ക് അലൈക്കെ, നീ അജ്ഞാത വാസം വരിച്ചേ തീരൂ." സൂസി പറഞ്ഞു: "അന്ന്, യുഗാന്തരങ്ങള്‍ക്കപ്പുറം, നമ്മള് കണ്ടു മുട്ടുമ്പോള്‍, അതൊരു വല്ലാത്ത മുട്ടല്‍ ആവില്ലേ ഏട്ടാ? അപ്പോഴേയ്ക്കും കറുത്ത ഗര്‍ത്തങ്ങളില്‍ തിന്നു ചീര്‍ത്തു എനിയ്ക്ക് obesity വന്നു കാണും എന്നും എന്റെ മാംസ പിണ്ഡം വല്ലാത്ത പിണ്ട ശക്തിയായി, പടിയടച്ചു പിണ്ഡം വെയ്ക്കപ്പെട്ടവള് ആയി മാറുമെന്നും ഉള്‍കണ്ണാല്‍ ഞാന്‍ കാണുന്നതും എന്റെ മറ്റൊരു ദുഷ്ട ചിന്തയാവുമോ? അന്ന് ആ പുതിയ കാലത്ത്, എന്നെ താങ്ങാനുള്ള ശക്തി ഏട്ടന്റെ സ്ഫടിക ഗോളത്തിനും അതിലെ ചില്ല് മാളികകള്‍ക്കും ഉണ്ടാവുമോ?"
"നിന്റെയീ ചോദ്യങ്ങള്‍ നിനക്ക് വാങ്ങിച്ചു തന്ന ശാപങ്ങളെ നിനക്കോര്‍മ്മയില്ലേ സൂസി? അന്ന് ആ നരകഭാവിയില് പകുതി ചിത്രം മാത്രം മായയുടെ മൂടുപടത്തിലൂടെ കണ്ടു മടുത്ത്, നിന്നെ ആലിംഗനം ചെയ്യാന്‍ കാലം പരുവപ്പെട്ടിരിയ്ക്കും. Good Bye, Boson!"
2 അഭിപ്രായങ്ങൾ:
Good one Rajeev. Keep it up.
Your old friend Hari, Ajax
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ