കഥ നടക്കുന്നത് പണ്ടാണ്. പണ്ടു പണ്ട്, 88 ദശലക്ഷം വര്‍ഷം മുമ്പ്. കാൽഗറിയിലെ പനടെല്ല പ്രദേശത്തെ ഒരു പനയുടെ ചോട്ടിലിരുന്ന് കുറച്ചു ദിനോസറുകൾ ഇന്ത ദുനിയാവിന്റെ ഭാവിയെ പറ്റി കൂടിയാലോചിച്ചു കൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ ഹിഡുംബനും ലോകത്തിന്റെ പരമാധികാരിയെന്ന് ധരിച്ചു വശായവനും വായാടിയും സർവോപരി വംശവെറിയനും ആയ മൂപ്പൻ തലയൊന്നു കുടഞ്ഞു, പനയുടെ രണ്ടോല ഒറ്റ കടി കടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി. പരന്ന ഭൂമിയിൽ മുഴുവൻ പരക്കെ പ്രകാശം പരത്തി നിൽക്കുന്ന സൂര്യനെ ചൂണ്ടി പറഞ്ഞു:
2020 ഡിസംബർ 11, വെള്ളിയാഴ്‌ച
കാലഹരണപ്പെടും കാലം
"ദോ ആ കത്തി നിൽക്കുന്ന സൂര്യനുള്ളിടത്തോളം കാലം നമ്മുടെ കുലീന വംശവും നമുക്ക് ഉള്ള ശക്തിയും അധികാരങ്ങളും കൊച്ചു കൊച്ചു അപ്രസക്ത ജീവികളുടെ മേലുള്ള മേൽക്കോയ്മയും എല്ലാം നില നിൽക്കുക തന്നെ ചെയ്യും. അവരെ പേടിപ്പിച്ചും പീഡിപ്പിച്ചും ചൂഷണം ചെയ്തും നാം തിന്നും കൊഴുത്തും വാഴും. അതിനെ ചോദ്യം ചെയ്യാൻ വരുന്ന ഏതൊരു ശക്തിയും, കരയിലാവട്ടെ, വായുവിലാവട്ടെ, വെള്ളത്തിലാവട്ടെ, എന്റെ ഈ കാലിന്റെ ചവിട്ടേറ്റ് നമ്മുടെ ഈ പരന്ന ഭൂമിയ്ക്കടിയിലേയ്ക്ക് ആഴ്ന്നു പോകും. ആർക്കും സംശയം വേണ്ട."
മൂപ്പൻ അങ്ങനെയാണ്. കാൽഗറിയുടെ പരിസരം മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും ഭൂമിയുടെ മൊത്തം കാര്യവും അറിയാം എന്നാണ് പൊതുവെ ഉള്ള വിചാരം. സ്വന്തം വർഗത്തിന് മാത്രം ജീവിക്കാനുള്ളതാണ് ലോകം മുഴുവൻ എന്ന് കുട്ടിക്കാലം തൊട്ടേ പനടെല്ലയിൽ ഉള്ള കെങ്കേമൻ ദിനോസറുകൾ മൂപ്പന് പറഞ്ഞു കൊടുത്ത അറിവുണ്ട്. തന്നോട് മുട്ടാൻ വന്ന ആന, സിംഹം, ബൈസൺ തുടങ്ങിയ സഹജീവികളെ തത്സമയം തന്നെ ഒതുക്കിയ ചരിത്രമേ മൂപ്പന് ഉള്ളു.
പക്ഷെ എല്ലാ ദിനോസറുകളും മൂപ്പനെ പോലെ മർക്കടമുഷ്ടിക്കാരൊന്നും ആയിരുന്നില്ല. കൂട്ടത്തിൽ ധാരാളം യാത്ര ചെയ്യുന്നവരും അതുകൊണ്ടു തന്നെ ലോകവിവരവും ബുദ്ധിയും ആകാര വടിവുമുള്ള പെൺ ദിനോസറുകൾ ഉണ്ടായിരുന്നു. അവർ പിൽക്കാലത്തു അർജന്റീനയെന്നും ചിലിയെന്നും ഒക്കെ പേരിട്ട് വേലി കെട്ടി തിരിക്കാൻ പോകുന്ന മനോഹര ഭൂപ്രദേശങ്ങളിൽ ചുറ്റിയടിക്കാറുണ്ടായിരുന്നു.
ആമസോൺ കാടുകളിലുള്ള കിളികളും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും സൈബീരിയൻ വിജനതയിൽ നിന്നും ദേശാടനം ചെയ്തു വരുന്ന പക്ഷിക്കൂട്ടങ്ങളും നടത്തുന്ന ആശയ വിനിമയങ്ങൾ അവർ ശ്രദ്ധിച്ചു കേൾക്കാറുണ്ടായിരുന്നു.
മഴവില്ലുപോലെ ഏഴഴകുള്ളവളും ആരെയും ഒരു കൂസലില്ലാത്തവളും ആയ ഒരു ദിനോസറിണി മൂപ്പനെ ശ്രദ്ധിക്കാതെ, ദൂരെ അനന്തമായി കിടക്കുന്ന ജലാശയത്തിൽ ദൃഷ്ടിയൂന്നി, ആത്മഗതമെന്ന പോലെ പറഞ്ഞു:
"നാം തന്നെ കേമൻ എന്ന ഈ വെളച്ചിലൊന്നും ഇനി അധികം കാലം പോകുമെന്ന് തോന്നുന്നില്ല. നമുക്ക് സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ സാധിക്കുന്ന ഒരു തരം ജീവികൾ വരാൻ പോകുന്നുണ്ട് അധികം താമസിയാതെ....അവർ ഹോമോസാപ്പിയൻസ് എന്ന് പിൽക്കാലത്ത് അറിയപ്പെടും. കോടാനുകോടികളായി അവർ പെറ്റു പെരുകും. അവരുടെ നിലനിൽപ്പിന് നമ്മൾ ഭീഷണിയായതു കൊണ്ട് നമ്മൾ ഈ ഭൂമിയിൽ ഇനി ഇല്ലാതാവേണ്ടിയിരിക്കുന്നു. ആരാവും നമ്മളെ കൊന്നൊടുക്കുകയെന്നോ എങ്ങനെയാണു നമ്മളെല്ലാം ഇല്ലാതാവുക എന്നോ എനിക്കറിയില്ല. എന്റെ കാലം കഴിഞ്ഞിട്ടായാൽ മതിയായിരുന്നു."
മൂപ്പനെ എന്തിനും ഏതിനും പിന്താങ്ങുന്ന കുറെ ദിനോസറുകൾ ഇന്നത്തെപ്പോലെ അന്നും ഉണ്ടായിരുന്നു. അവർ ഇതുകേട്ട് ചാടിയെണീറ്റു.... പനടെല്ല പ്രകമ്പനം കൊണ്ടു. അവിടവിടെയായി മരങ്ങളിലും മുൾച്ചെടികളിലും ഇരുന്ന് വെയിൽ കാഞ്ഞിരുന്ന പക്ഷികൾ ഒക്കെ പറന്നു പോയി.
താളം തെറ്റിയ ജീവിതവുമായി അർമാദിച്ചു നടന്നിരുന്ന ആ രാക്ഷസജീവികൾ ഉറക്കെ അലറി: "കൊല്ലാൻ വരുന്നത് ആരായാലും, അത് ഒറ്റയ്ക്കാവട്ടെ, ഒരു കൂട്ടമാവട്ടെ, നമ്മുടെ ഒരു രോമം പോലും തൊടാൻ സമ്മതിയ്ക്കില്ല. അവർക്ക് നമ്മുടെ ഭീമമായ ശക്തിയെ പറ്റി ഒരു പിടിയും ഇല്ലാഞ്ഞിട്ടാണ്."
അവർ അലറിക്കൊണ്ട് ഭൂമി കുലുങ്ങും വിധം കാനനസ്കിസ് കാനനത്തിലൂടെ വാല് പൊക്കിയുയർത്തി ഓടിച്ചാടുകയും നിലത്തടിക്കുകയും ചെയ്തു. എന്നിട്ടും കലി തീരാതെ തിരിച്ചോടി വന്ന് ദിനോസറിണിയെ ആക്രമിക്കാൻ ആഞ്ഞപ്പോൾ മൂപ്പൻ തടഞ്ഞുവെങ്കിലും വാലുയർത്തി ശിഷ്യന്മാരോട് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.
അതിനു ശേഷം മൂപ്പൻ ദിനോസറിണിയോടു അല്പം രഹസ്യമായി ഇങ്ങനെ ഉപദേശിച്ചു: "നിനക്കറിയാമല്ലോ, നമ്മളാണ് ഇന്ന് ഈ നാടിന്റെയും കാടിന്റെയും കടലിന് റെയും പർവ്വതങ്ങളുടെയും ആകാശത്തിന്റെയും അധിപന്മാർ. അതങ്ങിനെ തന്നെ ആയിരിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമല്ല. ശക്തിയും ധൈര്യവും ഉള്ള നാം ഈ ഭൂമുഖത്തുണ്ടെങ്കിൽ മറ്റുള്ള പീക്കിരി ജീവികൾ പിന്നെ കിടന്ന് ആളാവാൻ നോക്കില്ല, അതറിയാമോ?"
ഈ പോക്ക് കേസിനോട് ഇനി മിണ്ടിയിട്ട് കാര്യമില്ലെന്നു കരുതി ദിനോസാറിണി വെയിൽ മങ്ങിയ കാൽഗറി താഴ് വരയിലൂടെ ഹോമോസാപ്പിയൻസിനെ പറ്റി ചിന്തിച്ചു കൊണ്ട് ഉദാസീനയായി നടന്നു. മൂപ്പനാകട്ടെ തന്റെ ശിഷ്യരേയും കൂട്ടി ആർത്തു ചിരിച്ചും ചാടിയും തെക്കോട്ടു ലക്ഷ്യമാക്കി അന്ന് രാത്രിയിലെ വന്യമായ ക്രീഡകൾക്ക് പുറപ്പെട്ടു.
ഇടക്ക് എന്തോ ഓർത്തൊന്നു നിന്ന മൂപ്പൻ ശിഷ്യരോട് ചോദിച്ചു: "എന്താണാ വരാൻ പോണ കൃമീടെ പേര് പറഞ്ഞത്? ഹോമോസാപ്പിയൻസോ? വിചിത്രം തന്നെ"
ശിഷ്യന്മാർ വന്യമായി ആർത്തു ചിരിച്ചു കൊണ്ട് വളഞ്ഞു തിരിഞ്ഞ് ഓടിക്കൊണ്ട് പറഞ്ഞു: ഏതു ശപ്പനായാലും തുണ്ടം തുണ്ടമാക്കില്ലേ നമ്മൾ!"
കാലങ്ങൾക്കിപ്പുറം ഭ്രാന്തചിത്തരായ ചില മനുഷ്യർ പനടെല്ലയിൽ നിന്നും അമേരിക്കൻ ഐക്യ നാടുകളിലേയ്ക്ക് ഡ്രൈവ് ചെയ്യാൻ ഡിയർഫുട്ട് എന്ന് പേരിട്ടുണ്ടാക്കിയ അതേ പാതയായിരുന്നു അത്....
മൂപ്പൻ ദിനോസറും കൂടെയുള്ള ക്രൂരന്മാരും ഒരു വെല്ലുവിളിയും നേരിടാതെ ജീവിച്ചു എന്നല്ല...അവർ അടിച്ചു തോൽക്കാൻ സാദ്ധ്യതയുള്ള ടീമുകളുമായി ഉടക്കുണ്ടാവുന്ന അവസരം വരുമ്പോൾ മൂപ്പൻ നയത്തിൽ പ്ലേറ്റ് മാറ്റുകയാണ് പതിവ്. ഭീഷണി ഉണ്ടാക്കുന്ന ഗ്രൂപ്പുമായി ഒരു ഉടമ്പടി ഉണ്ടാക്കും. പിന്നെ വേറെ ഏതെങ്കിലും രീതിയിൽ അവരുടെ ഉള്ളിൽ തന്നെ കുത്തിത്തിരിപ്പുണ്ടാക്കുകയോ അതല്ലെങ്കിൽ അവരുമായി മുട്ടാൻ കെൽപ്പുള്ള വേറെ വല്ല ദിനോസർ ടീമിനെയും കണ്ടെത്തി അവരുമായി ശണ്ഠ ഉണ്ടാക്കാനുള്ള കോപ്പു കൂട്ടുകയോ ഒക്കെ ചെയ്യാനുള്ള വിദ്യ മൂപ്പന് നന്നായിട്ടറിയാമായിരുന് നു. അതുകൊണ്ടാണല്ലോ മൂപ്പനായത്!
അതുപോലെ തന്നെ, മൂപ്പൻ നയിക്കുന്നവരെല്ലാം ഒരേ അഭിപ്രായക്കാരും ആയിരുന്നില്ല. മൂപ്പന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾ കാണുമ്പോൾ പലരും അഭിപ്രായം പറയാറില്ല. ദിനോസറിണിയെപ്പോലുള്ളവർ പറയുന് നതിനെ നിർദ്ദയം നിശബ്ദമാക്കും. പലരും കൊല്ലപ്പെടും.
പ്രകൃതിയുടെയും കാലത്തിന്റെയും അനന്തമായ ചംക്രമണത്തെ ഓർത്തു കൊണ്ട്, ഒരു നിരർത്ഥ സ്വപ്നമായ ജീവിതത്തെ ഓർത്തു കൊണ്ട് ദിനോസറിണി കാട്ടിലെ മൂകതയിൽ മുങ്ങി നടന്നു...
നിഷേധവും ധിക്കാരവും ബലാല്‍ക്കാരമായ അതിര്‍ത്തി ലംഘനങ്ങളുമായി ദിനോസർക്കൂട്ടം വിഹരിയ്ക്കുമ്പോഴും
സായംസന്ധ്യകളിൽ വിഹ്വലതയുടെ കൂരകളിൽ ചേക്കേറുന്ന നിസ്സഹായ ജീവികളുടെ വിഹ്വലതകൾ, ചെറുതും വലുതുമായ നാനാതരം മൃഗങ്ങളെ നോക്കി നിസ്സംഗമായി നെടുവീർപ്പിടുന്ന ദിനോസർ യുവത്വം, ചെയ്തു തീർത്ത അപരാധങ്ങളെയോർത്ത് ഇനിയുമൊരവസരത്തിനായ് നിശബ്ദം കേഴുന്ന വാർദ്ധക്യം, രോഗാതുരമായ ശരീരവും വന തൃഷ്ണകളുടെയും മോഹഭംഗങ്ങളുടെയും പരീക്ഷണങ്ങളാൽ ക്ഷീണിച്ച മനസ്സും കൈമുതലായുള്ള സഹയാത്രികൾ, ഒന്നും പോരെങ്കിലിതാ, ഈ കാടുകളിൽ കടിപിടികൂടുന്ന സിംഹങ്ങൾ, സിംഹങ്ങളുടെ സ്വാഭാവിക ശത്രുക്കളായ ആനകൾ, അങ്ങനെയങ്ങനെ എല്ലാം നിരന്നു നിൽക്കുന്നു. അവരുടെ കണ്ണിലെ ക്രൗര്യവും അവരുടെ അന്തരേന്ദ്രിയങ്ങളിലെ വരൾച്ചയും അവരുടെ നാവിന്റെ കപടതയും അവരുടെ മനസ്സിന്റെ ദയാരാ ഹിത്യവും....
ദിനോസറിണിaയെ എല്ലാം ഭയചകിതയാക്കുന്നു. നിരാശയാക്കുന്നു. സ്വയം വില കെട്ട് ഈ കാലത്ത് ജനിയ്ക്കണ്ടായിരുന്നു. കോടാനുകോടി ചംക്രമണം നടത്തിയ കാലമേ, നീ ഈ കീടത്തെ ഇനിയും എത്ര നാൾ ഇങ്ങനെ പൊയ്കാഴ്ചകളാൽ പീഡിപ്പിക്കും? എല്ലാം തീരും നാൾ വരുന്ന നാൾ കാണാതിരിക്കാൻ ഉള്ള ഭാഗ്യം മാത്രം മതി.
കോ-പ്രണയ കാലം
ദൈവമേ, കണ്ണുകൾ നീറുന്നതു കാരണം തീരെ തുറക്കാൻ പറ്റുന്നില്ല. പൊട്ടുന്ന വേദന കാരണം എന്റെ തല പൊക്കാനാകുന്നില്ല. വരണ്ട തൊണ്ടയിൽ ആർദ്രത വറ്റിയ ചുമ മാത്രം നിരന്തരമായി സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരിയ്
രണ്ടാഴ്ച മുമ്പല്ലേ ബാറിൽ അവളുടെ കൂടെയിരുന്ന് കൊറോണ ബിയർ നുണഞ്ഞതും ഇറ്റലിയിൽ പുഴുക്കളെപ്പോലെ മനുഷ്യർ തീരുന്നതിനെപ്പറ്റി വാചാലനായതും! ഇന്നിപ്പോൾ അവളെവിടെയാണെന്നു പോലും അറിയാതെ ഇവിടെയിങ്ങനെ തീരാനാവുമോ വിധി? ഇത് ശരിയല്ല, ഇത് എന്തൊരു വിഢിത്തമാണ്! മരണമേ, എനിക്ക് മരിക്കാൻ പ്രായമായില്ലല്ലോ.... വില കുറഞ്ഞ ജീവനുകളുമായി പന്താടാൻ നിനക്ക് ആഫ്രിക്കയില്ലേ? നമ്മൾ കൃത്യമായി ടാക്സ് കൊടുക്കുകയും സോഷ്യൽ ഡിസ്റ്റൻസിങ് ,സോപ്പിട്ടു കൈ കഴുകൽ, എന്നിങ്ങനെ ജാത്യാചാരങ്ങളെല്ലാം പാലിയ്ക്കുകയും ചെയ്തതല്ലേ?
കാനനാസ്‌കിസിലെ റോക്കി മൗണ്ടനിൽ ഏകാന്തമായി നടത്തിയ പർവ്വതാരോഹണങ്ങളിലും നീലാഞ്ജനം പോലെയുള്ള ബ്രിട്ടീഷ് കൊളംബിയയിലെ കടൽ തീരങ്ങളിലൂടെ നടത്തിയ കാൽ നട യാത്രകളിലും എമറാൾഡ് ലേക്കിലെ ലഹരി പിടിപ്പിക്കുന്ന മാസ്മരിക ഭംഗിയിലും അവളായിരുന് നു മനസ്സിൽ.
തമ്മിൽ കാണുമ്പോഴൊക്കെയും പറയാതെ പറഞ്ഞു വെക്കുന്ന പ്രണയങ്ങളും പരിഭവങ്ങളും കൈമാറുന്നതു പോലെ.... എന്നാൽ അവൾ എന്തൊക്കെയോ നിഗൂഡതകളും ഒളിപ്പിക്കുന്നതും പോലെ കൊണ്ടാടപ്പെട്ട ആ പ്രണയകാലം...
ബീച്ചിൽ പറക്കുന്ന പക്ഷികൾ അന്ന് വിഹായസ്സിൽ വരച്ച ചിത്രങ്ങൾ ആ ദേവതയെ ഓർമ്മിപ്പിച്ചതും, പിന്നെ ഒരു നാൾ സംന്യാസം സ്വീകരിച്ചു മല മുകളിൽ തപസ്സിരിക്കുമ്പോൾ അവളെയെങ്ങനെ പിരിയും എന്നോർത്തതും ഓർത്ത് ആശുപത്രിക്കിടക്കയിൽ ഞെളിപിരി കൊണ്ട് മടുത്തു. നേഴ്സ് വന്നു പറഞ്ഞു - വൈറ്റൽസ് എടുക്കാൻ സമയമായി.
അന്ന് രാത്രി മരണം പറഞ്ഞു: "സമയമായില്ല മോനെ, ഞാനീ വാർഡിൽ കറങ്ങി നടക്കുന്നുണ്ട്. സമയമാകുമ്പോൾ വന്നു നിന്നെ കൊണ്ടുപോയ്ക്കോളാം. ഇടയ്ക്കിടയ്
അത് പറഞ്ഞത് മരണമോ അതോ നേഴ്സ്സിന്റെ വേഷത്തിൽ വന്ന മാലാഖയോ? മാലാഖമാരുടെ പറുദീസയിൽ ദൈവം മരണത്തിന്റെ ആനന്ദ നൃത്തം കണ്ടാസ്വദിക്കുന്ന രാത്രിയായിരുന്നുവല്ലോ അത്. മുഖം മൂടിയണിയാൻ പറ്റാത്ത മാലാഖമാർ കരഞ്ഞപ്പോൾ ദൈവം പറഞ്ഞു: മുഖം മൂടിയണിയാത്തവരാണ് എന്റെ പ്രിയങ്കരികൾ, അവർ ആണ് ആദ്യം എന്റെ അടുത്തു എത്തുക."
അത് കേട്ടപ്പോൾ മുഖം മൂടിയണിഞ്ഞ മാലാഖാമാർക്ക് സംശയവും ദു:ഖവുമായി - മുഖത്തിന്റെ മൂടുപടം ധരിയ്‌ക്കണോ അതോ മരിയ്ക്കണോ? മൂടുപടം ധരിച്ചവരുടെ നാട്ടിൽ മാലാഖമാരുടെ ധര്മസങ്കടത്തിന് ദൈവത്തിനു പോലും ഉത്തരം നൽകാൻ ആയില്ല. ദൈവം ഉത്തരം നൽകുന്നതിനേക്കാൾ ചോദ്യങ്ങൾ ചോദിയ്ക്കുന്ന തിരക്
ഇന്റെൻസീവ് കെയർ യൂണിറ്റിൽ ആർക്കും പ്രവേശനമില്ലെങ്കിലും രാത്രി ഒരുറക്കമോ അതോ മരുന്നിന്റെ മയക്കമോ എന്തോ ഒന്ന് കഴിഞ്ഞു കണ്ണും തുറന്നിരിക്കുമ്പോൾ അവളതാ കതക് തുറന്നു കൂളായി കടന്നു വരുന്നു....ഇതൊരു തോന്നലാണോ അതോ മരുന്നിന്റെ എഫക്റ്റാണോ?
പരിഭ്രമം കണ്ട് അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു: യാഥാർത്ഥ്യമാണ് സാറെ.... നിങ്ങളെ കാണാൻ മറ്റൊരു സമയത്തും പറ്റില്ലെന്നു ഉറപ്പുണ്ടായിരുന്നു. അല്ലെങ്കി ലും നമ്മൾക്ക് കാണാൻ സമയവും കാലവും ഒരിയ്ക്കലും അനുവാദം തന്നിരുന്നില്ലല്ലോ...
"അവളിന്നു മറ്റൊരാളുടെ ഭാര്യയാണ്. രണ്ടു കുട്ടികളുടെ അമ്മയാണ്. പലരുടെയും പലതുമാണ്. ചേരേണ്ട തന്മാത്രകൾ ചേരുമായിരുന്നെങ്കിൽ കാലം ജാതിയും മതവും നോക്കാതെ ഞങ്ങളെ ഒന്നാക്കിയേനെ" -
"അവളിന്നു മറ്റൊരാളുടെ ഭാര്യയാണ്. രണ്ടു കുട്ടികളുടെ അമ്മയാണ്. പലരുടെയും പലതുമാണ്. ചേരേണ്ട തന്മാത്രകൾ ചേരുമായിരുന്നെങ്കിൽ കാലം ജാതിയും മതവും നോക്കാതെ ഞങ്ങളെ ഒന്നാക്കിയേനെ" -
വാതിലിനിപ്പുറം ഒളിച്ചു നിന്ന് പ്രേമസംഭാഷണം കേൾക്കുന്ന മരണത്തോട് ഞാൻ പറഞ്ഞു.
മരണം ഒന്ന് ചമ്മി, പിന്നെ തലയുയർത്തിപ്പിടിച്ച് അടുത്ത വാർഡിനെ ലക്ഷ്യമാക്കി നടന്നു.
അവൾ ചോദിച്ചു: " സംഗീതവും കവിതയും സാഹിത്യവും കലയും പിന്നെ പ്രേമവും essential service ആണോ മാഷേ?
അവൾ ചിരിച്ചു. വർഷങ്ങളോളം മയക്കിയ ചിരി.
വൃത്തി കെട്ട ചുമയുടെ അകമ്പടിയോടെ ഞാൻ പറഞ്ഞു: "കൊറോണ വാർഡിനെ ചുറ്റിപറ്റി നടക്കുന്ന ഒരു കോമാളിയുണ്ട്. അവൻ പറയുന്നത് ഒന്നും ഈ ലോകത്തു അത്ര essential ഒന്നും അല്ലെന്നാണ്. പക്ഷെ പ്രേമവും കവിതയുമില്ലെങ്കിൽ പിന്നെ നമുക്ക് ജീവിതമെന്തിന് പ്രിയേ?"
കാലഹരണപ്പെട്ട വെട്ടുകിളികൾ ആ സമയത്ത് മാലാഖമാരെ വേട്ടയാടാനും അവരുടെ മുഖപടം വലിച്ചുകീറി അവരെ നിരായുധരാക്കാനും നോക്കുകയായിരുന്നു ആ രാത്രിയിൽ. ആശുപത്രി വരാന്തയിൽ വെച്ച് വെട്ടുകിളികളുമായി മരണം ഒരു താൽക്കാലിക സന്ധിയിൽ ഒപ്പിട്ടു. തദനന്തരം അവർ ചിയേഴ്സ് പറഞ്ഞു -- പക്ഷെ വെട്ടുകിളികൾക്കറിയില്ലാ
സന്ധി ചെയ്ത കരാർ മരണം കാറ്റിൽ പറത്തി പൊട്ടിച്ചിരിയ് ക്കുകയും വെട്ടുകിളികൾ പ്രാണരക്ഷാർത്ഥം അവരുടെ പൊത്തുകളിൽ lockdown പ്രഖ്യാപിച്ച് ഒളിച്ചിരിക്കുകയും ചെയ്തപ്പോൾ അദൃശ്യനായ മരണത്തോട് അദൃശ്യനായ ദൈവത്തെ ചൂണ്ടി ഞാൻ ചോദിച്ചു: ഇയാളാണോ രക്ഷകൻ? വെട്ടുകിളികൾ മറുപടി പറഞ്ഞു: അല്ലേയല്ല, ഞങ്ങൾ തന്നെയാണ് രക്ഷകർ, ഞങ്ങൾ മാത്രം.
അവളുടെ നോട്ടങ്ങളും കണ്ണിലെ ഭാവങ്ങളും എന്നും പറയാതെ പറയുന്നുണ്ടായിരുന്നു -- ഇഷ്ടമാണെന്ന്.
ഇഷ്ടങ്ങൾ വെളിപ്പെടുത്താനാവാത്ത വിധം ദൂരത്തിലും വെളിപ്പെടുത്തേണ്ടതില്ലാത്ത വിധം അടുപ്പത്തിലുമായിരുന്നല്ലോ നാം ... 65 വർഷത്തെ ആയുസ്സിൽ, ഇനി ഇപ്പോൾ കനിഞ്ഞു തന്ന ശിഷ്ടദിനങ്ങളിൽ, ഓർമ്മയിൽ മധു
വെട്ടുകിളികൾ വെളിച്ചം കെടുത്തിയ രാത്രിയിൽ ഞാൻ എന്നോട് ചോദിച്ചു, കഥ ഇത് വരെ പറഞ്ഞതും നാടകം ഇതു വരെ കളിച്ചതും ആർക്കു വേണ്ടിയായിരുന്നെന്ന്.
"ഞാൻ പറയാനാഗ്രഹിച്ചതും നീ കേൾക്കാൻ ആഗ്രഹിച്ചതും ആയ ഒരു കാര്യം പറഞ്ഞു പിരിയാം, പ്രായോഗികമായും ഭ്രാന്തില്ലാതെയും ആളുകൾ പെരുമാറുന്ന മറ്റൊരു ലോകത്തു വെച്ചു നമുക്കിനിയും കാണാം. എങ്കിലും, നീ ഒരു വാക്ക് പറയു പ്രിയേ, എന്നെ യാത്രയാക്കാൻ. എന്റെ വിൽപ്പത്രത്തിൽ എല്ലാ പ്രേമവും കണ്ണീരും ഞാൻ നിനക്കാണ് എഴുതി വെച്ചിട്ടുള്ളത്."
ദൈവം നിസ്സഹായനായി നിന്ന ആ രാത്രിയിൽ, മരണവും മാലാഖമാരും ഒരു പോലെ തിരക്കിലായിരുന്നു. ഒരു മാലാഖ വന്ന് ഉത്തരം പറയും മുമ്പ് അവളെ എന്നിൽ നിന്നകറ്റി....
ചിരിച്ചു കൊണ്ടവൾ വിട പറയുമ്പോൾ അവസാനം കണ്ടത് ദൈവം അവളുടെ പിറകേ ഒരു പൂവാലനെപ്പോലെ ചിരിച്ചു നടക്കുന്നതും മരണം എൻ്റെ വാർഡ് അന്വേഷിച്ച് ധൃതിയിൽ നടന്നു വരുന്നതുമായിരുന്നു.
(Published in Indo American Press Club journal in May 2020)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)