2016 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

സോളിറ്റ്യൂഡ് ബോളിവാർഡിലെ മരണവണ്ടി

Published in Sathyam Online in July 2016
അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന്നുജോലി പോയ ദിവസംനടക്കാൻ സാദ്ധ്യതയില്ലാത്ത ഒരു എഞ്ചിനീയറിങ് പ്രൊപോസൽ അരിച്ചു പെറുക്കികൊണ്ടിരിയ്ക്കുകയായിരുന്നു മഹാദേവൻഎണ്ണ വില കുറഞ്ഞു വന്നതുംഎണ്ണ നിറയ്ക്കുന്ന ബാരലിന് എണ്ണയുടെ വിലയേക്കാൾ മൂല്യമുണ്ടായതുംറഷ്യ -സിറിയ ബാന്ധവവുംറാന്റെ പുതിയ അവിഹിത ബന്ധങ്ങളുംയൂറോപ്യൻ യൂണിയന്റെ സാമ്പത്തി സാമൂഹ്യ പ്രതിസന്ധികളുംചൈന പാപ്പരായതും എല്ലാം ആലോചിച്ചു  പുണ്ണാക്കാക്കുമ്പോഴാണ് ചെയർമാന്റെ ഫോൺ വന്നത്.

25 കൊല്ലം മുമ്പ് ആദ്യമായി ട്രെയ്നി എൻജിനീയർ ആയി ജോലിയ്ക്ക് യറുമ്പോൾ സ്വന്തം വീടും കമ്പനിയിലെ ബോസും അല്ലാതെ വേറൊന്നും ചിന്തിയ്ക്കേണ്ടതില്ലായിരുന്നുന്ന്കൊട്ടിഘോഷിയ്ക്കപ്പെട്ട സ്വന്തം ബിസിനസ്സിൽ പരാജയപ്പെട്ട അച്ഛൻസംന്യാസം സ്വീകരിയ്ക്കാൻ ഹിമാലയത്തിലേയ്ക്കുംമഹാദേവൻ ജോലി അന്വേഷിച്ച് ബോംബെയ്ക്കും, ഒരുമിച്ചാണ് ട്രെയിൻ പിടിച്ചത്രണ്ടു പേരെയും യാത്രയയക്കാൻ റെയിൽവേ സ്റ്റെഷനിൽ വന്ന അമ്മപിൽക്കാലത്തെ നിശൂന്യത തളം കെട്ടി നിൽക്കുന്ന നാലുകെട്ടിന്റെ ഭാവം മുഖത്തുംവിഷമം ഉള്ളിലും സാന്ദ്രമാക്കി കൈ കൊണ്ട് വിട പറഞ്ഞപ്പോൾമഹാദേവന് ഒരു കാലഘട്ടം അവസാനിയ്ക്കുകയായിരുന്നുഒറ്റയ്ക്ക്മുകളിലെ തളത്തിൽ പോലും പോകാൻ പേടിയായിരുന്ന അമ്മപിന്നീട് ഒറ്റയ്ക്ക് 20 വർഷം  തറവാട്ടു വീട്ടിൽ ദിനരാത്രങ്ങൾ കഴിച്ചു കൂട്ടിഅവരുടെ പകലുകൾ ടീവിയും വീട്ടിൽ വന്നു പോകുന്ന വേലക്കാരിയും ഓർമ്മകളുടെ നെടുവീർപ്പുകളെ ഒട്ടൊക്കെ വലിച്ചെടുത്തുഎങ്കിലുംരാത്രികളിൽ ഭയവിഹ്വലതകളും പരിഭവങ്ങളും രാജശ്രീയമ്മ സ്വയം ഉള്ളിലേയ്ക്ക് ആവാഹിച്ചു കഴിച്ചു കൂട്ടിപതിവുപോലെ മധുവിധു നാളുകളുംമകന്റെ കുട്ടിക്കാലവുംസ്വപ്നമല്ലാത്ത സ്മരണകളിൽ വിലയം പൂണ്ട രാത്രികളിലൊന്നിൽ അവർ മരിച്ചപ്പോൾശവദാഹം പോലും കാണാൻ പറ്റാത്ത തിരക്കിലായിരുന്നു മഹാദേവൻഷെല്ലിന്റെ ഒരു മൾട്ടി ബില്ല്യൻ പ്രോജെക്ടിന്റെ ഡിസൈൻ റിവ്യു നടക്കുമ്പോൾ ആണ് വാട്സ് ആപ്പിൽ മെസ്സേജ് വന്നത്എന്ത് പറ്റി സാർ എന്ന ചോദ്യത്തിന് മുമ്പിൽ ടീം ലീഡ് യിരുന്ന മഹാദേവൻ ഒരു മിനിറ്റ് മിണ്ടാതിരുന്നുവേണമെങ്കിൽ ലീവെടുത്ത് നാട്ടിൽ പോകാമായിരുന്നു. പക്ഷെ  പ്രോജക്റ്റ് അന്ന് അന്ന് പ്രെസ്റ്റീജ് ഇഷ്യു ആയിരുന്നുസമയത്ത് തീർത്താൽ എന്ജിനീയറിംഗ് മാനേജർ ആവാം എന്നത് പ്രലോഭനവുംഅമ്മ എന്ന കാണാമറയത്തെ സ്മരണ ഭൂതകാലത്തിന്റെ മാറാപ്പും ആയി മാറിയിരുന്നു അപ്പോൾക്ഷെ പിന്നീട് ഡയരക്ടർ ഓഫ് എന്ജിനീയറിംഗും സി..ഓയും എല്ലാം യപ്പോഴുംഅമ്മ കുളിപ്പിച്ച് ചന്ദനക്കുറി തൊടീച്ച് അമ്പലത്തിൽ കൊണ്ടു പോയതുംഅന്നൊക്കെ യുക്തി വാദിയായിരുന്ന അച്ഛനെക്കൊണ്ട്‌ നിർബന്ധിച്ച് വിഷുക്കൈ നീട്ടം രപ്പെടുത്തി തന്നതും മഹാദേവൻ ഓർത്തു കൊണ്ടേയിരുന്നു. മരണത്തിന്റെ തൊട്ടു മുമ്പ് അവർ എന്തായിരിയ്ക്കാം തന്നെ പറ്റി ചിന്തിച്ചിരുന്നത്?

മാന്യനായ ചെയർമാൻ മൊയലാളി ചോദിച്ചു: "നിങ്ങളുടെ കുറച്ചു മിനിറ്റുകൾ ഞാൻ എടുത്തോട്ടെ?"
മഹാദേവന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തീകരിച്ച വമ്പൻ പ്രോജക്ടുകളുടെ പടങ്ങൾ ചുമരു നിറഞ്ഞു നിൽക്കുന്ന വിശാലമായ ഓഫീസിൽകായലിനെ അഭിമുഖം ചെയ്യുന്ന ജനലുകൾക്കരികെ,  തേക്കിൽ തീർത് ഓവൽ ടേബിളിൽതലയ്ക്കു കൈയ്യും കൊടുത്തിരിയ്ക്കുകയായിരുന്നു സായിപ്പ്. "എന്റെ ജെറ്റ് ലൈനെർ വിറ്റുബഹമാസ്സിലുള്ള ബംഗ്ളാവുംമാൻഹട്ടനിലെ റിയൽ എസ്റെറ്റും എല്ലാം വിറ്റുഇപ്പോഴിതാ നിങ്ങളെയും പറഞ്ഞയയ്ക്കേണ്ടി വന്നിരിയ്ക്കുന്നുവാട്ട്  റെച്ചെഡ്‌ ലൈഫ് ഈസ് മൈൻ!"

ബോംബെയിൽ നിന്ന് ന്യുയൊർക്കിലെയ്ക്കു കയറിയ വിമാനത്തിൽ പരിചയപ്പെട്ട ഫാദർ ഗ്രിഗേരിയോസിനെയാണ് മഹാദേവന് ഓർമ്മ വന്നത്ഗോവയിൽ കോടീശ്വരനായ ആഞ്ചെലോസിന്റെ മകളെ പ്രേമിച്ചു പ്രേമിച്ച്തോ അഭിശപ്ത നിമിഷത്തിൽ ഒരു തെറ്റിദ്ധാരണയാൽകലാൻഗുട്ടെ ബീച്ചി വെച്ച് അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാൻ ശ്രമിച്ചത്പ്രണയത്തിന്റെ പരിസമാപ്തിയായതിനാൽ മാത്രം അച്ചനായ  സഹയാത്രികൻമഹാദേവന് യാത്ര സുഗമമാക്കാൻ ഒരു ഉപദേശം കൊടുത്തു: "കർത്താവായിട്ട് വെച്ച് നീട്ടി തരുന്ന സൌകര്യങ്ങൾ  ഫ്ളൈറ്റ് യാത്രയുടെ അവസാനം വരെയും ഉണ്ടാവും എന്ന് കരുതി അഹങ്കരിയ്ക്കല്ലേ മക്കളെകർത്താവിന് എപ്പോ വേണേലും അത് തിരിച്ചെടുക്കാംമാർക്സ് പറഞ്ഞതും മറ്റൊന്നല്ല - ഒരാളുടെ ജീവിതവുംഒരേ പോലെ എല്ലാ കാലത്തും തുടരാൻ ആവൂലചേഞ്ച് സ് ഇന്നെവിറ്റബിൾ".
ചേഞ്ച് മഹാദേവന് ന്യൂയോർക്കിൽ രു ദൈനംദിന അനുഭവമായിരുന്നുപണച്ചാക്കായ കോട്ടയം റബർ മുതലാളിയുടെ മകൾ ദേവകിയെ കെട്ടിയതുംത് വഴി ഹാലിബർട്ടനിൽ ജോലിയ്ക്ക് കയറിയതുംഅതിന്റെ ഗ്ളാസ് സീലിങ്ങിൽ തല മുട്ടിയിടിച്ചപ്പോൾ  ജോലി വലിച്ചെറിഞ്ഞ് ഒരു ചെറിയ യിൽ കമ്പനിയിൽ വലിയ സ്രാവായതും, കാറും വീടും സമ്മർ കൊട്ടെജും ബോട്ടും ഹൗസ് പാർട്ടികളുംഭാര്യയുടെ തീക്ഷ്ണമായ കണ്ണ് വെട്ടിച്ചു നടത്തുന്ന വൈൽഡ് സെക്സ് ഹണ്ടിങ്ങുംഎല്ലാമെല്ലാം അനവരതം മാറി മറിഞ്ഞു കൊണ്ടേയിരുന്നുവഴിയിൽ ഹോട്ട് ഡോഗ് തിന്ന് പച്ചവെള്ളവും കുടിച്ച് വിശപ്പടക്കിയിരുന്ന മഹാദേവൻമിന്നിമറയുന്ന വീക്കെന്റുകൾക്കിപ്പുറംശിശിരശൈത്യങ്ങളുടെയും വസന്തശോണിമകളുടെയും തേർവാഴ്ച്ചകൾക്ക് ശേഷംഇന്ന് വിശപ്പിനും വികാരങ്ങൾക്കും ന്യനായ മധ്യവയസ്കനായി.  നരച്ച താടിയുംമുടി കൊഴിഞ്ഞ തലയുംഓരോ ദിവസവും ക്ഷണിയ്ക്കാതെ കടന്നു വരുന്ന സ്ട്രെസ്സും ഡിപ്രെഷനും, അമ്മയുടെ ഓർമ്മകൾക്ക് മേയാൻ പുതിയ വഴിത്താരകൾ കണ്ടെത്തി.

വീട്ടിൽ ഉച്ചയ്ക്ക് കയറി വരുന്ന ഭർത്താവ്ദേവകിയ്ക്ക് വിവാഹത്തിന് ശേഷം ഏറെക്കുറെ ആദ്യത്തെ നുഭവമായിരുന്നുപ്രായപൂർത്തിയാ ഒറ്റ മകൻ വീട് വിട്ടു പോയതിനു ശേഷം, അവർ ഒറ്റപ്പെട്ടിരുന്നതിനാൽ മഹാദേവന്റെ നേരത്തെയുള്ള വരവ് സന്തോഷം ഉളവാക്കേണ്ടതാണ്പക്ഷെ ഒറ്റപ്പെട്ട തന്റെ ജീവിതംന്തോഷ സന്താപങ്ങൾക്കപ്പുറംസാഗര സീമകൾ ഭേദിച്ചത്സ്നേഹതീരങ്ങളുടെ ഏതു തുരുത്തിൽഏതു തടവറയി കിടക്കുന്നവർക്ക് കാണാനാവും?

ദേവകി പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോഴായിരുന്നുസാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനു പഠിയ്ക്കുന്ന  ക്ളീറ്റസുമായി പ്രണയത്തിലാവുന്നത്കോടികളുടെ ആസ്തിയുംസ്വന്തം കപ്പലുംവിമാനവും, MLA-യുംഒക്കെയുള്ള പിതാവിന് തപരമായുംസാമ്പത്തിക ശാസ്ത്രപരമായുംതുല്യനല്ലാത്ത ക്ളീറ്റസിനെ അംഗീകരിയ്ക്കാൻ ആയില്ലച്ഛന്റെ എതിർപ്പിനെ വക വെയ്ക്കാതെദേവകി രായ്ക്കു രാമാനം ക്ളീറ്റസിന്റെ കൂടെ ഒളിയ്ക്കാതെ ഓടിപ്പോയിഒരു ഹോട്ടലിൽ മൂന്ന് രാത്രി അവർ കഴിച്ചു കൂട്ടിഅവിടെ നിന്നിറക്കി കൊണ്ട് വന്ന്കല്യാണ മണ്ഡപത്തിൽ കയറ്റി മഹാദേവനെ പരിണയിപ്പിച്ച അന്ന് തൊട്ടേച്ഛനും  മഹാദേവനും അവൾ ഒരിയ്ക്കലും മനസ്സിൽ മാപ്പ് കൊടുത്തിട്ടില്ല.
അതു കൊണ്ടുതന്നെഅന്ന് കാറിന്റെ താക്കോൽ ടീപ്പോയിൽ വെച്ച്ഫ്രിഡ്ജിൽ നിന്നും ഒരു ഗ്ളാസ്‌ തണുത്ത വെള്ളം മോന്തിയത്തിനു ശേഷം, 'അങ്ങനെ ജോലിയും പോയി ദേവൂഎന്ന് പറഞ്ഞ ഭർത്താവിനോട്ദയാ ദാക്ഷിണ്യമില്ലാതെ അവൾ പറഞ്ഞു: "നിങ്ങടെ അച്ഛനെ പോലെ നിങ്ങളും ഒരു പരാജയം ആണെന്ന് എനിയ്ക്ക് ണ്ടേ അറിയാമായിരുന്നു."
ഒരു നിമിഷം ഒന്ന് പകച്ചു പോയ മഹാദേവൻപിന്നെ പ്രജ്ഞ വീണ്ടെടുത്ത്‌ തിരിച്ചടിച്ചു: " നസ്രാണിയുടെ എച്ചിൽകോടികളുടെ സ്ത്രീധനം തന്ന് നിന്റെ തന്ത എനിയ്ക്ക് വിറ്റപ്പോൾ തന്നെനിയ്ക്കും അറിയാമായിരുന്നെടീനീയും ഒരു നാൾ എന്നെ ഒറ്റപ്പെടുത്തുമെന്ന്."

25 വർഷത്തെ ദാമ്പത്യം ഓയിലിന്റെ വില പോലെ തകർന്നടിഞ്ഞുതുണികളും ഫയലുകളുംഗരാജിൽ ഹോബി പോലെ കൊണ്ട് നടന്നിരുന്ന സ്വന്തം മെക്കാനിക്കൽ ലാബിന്റെ സാമഗ്രികളുംഒക്കെ കെട്ടി പൂട്ടി ഒരു ട്രക്കിൽ ലോഡ് ചെയ്യുമ്പോൾകമ്പനിയിൽ വെൽഡർ ആയിരുന്ന തോമസ്‌ കുട്ടിയും സഹായത്തിന് എത്തിപ്പെട്ടുഅമ്പലം - പള്ളി വഴി മലയാളി പരദൂഷണ നെറ്റ് വർക്കിൽകാട്ടുതീ പോലെ പടർന്ന വിവരം കേട്ടറിഞ്ഞ് വന്നതാണത്രേആട്ടിയിറക്കാൻ ഉള്ള സ്വാഭാവിക വാഞ്ഛയെ തടയിട്ടത് തോമസ്‌ കുട്ടിയുടെ കദന കഥയാണ്.

ഒരു സാധാരണ ഇമിഗ്രന്റിന്റെ കഥവർക്ക് പെർമിറ്റിൽ വന്നുവീട് വാങ്ങികാറ് വാങ്ങികുട്ടിയായിഡേ കെയറായിഇൻവെസ്റ്റ്മെന്റ് എന്ന് വിചാരിച്ച് ഒരു അപാർട്ട്മെന്റ് വാങ്ങിചെലവ് വരവിനേക്കാൾ കൂടിക്രെഡിറ്റ് കാർഡ് കൂടികടം കൂടിമാർക്കറ്റ് കുളം കുത്തിയപ്പോൾ അപാർട്ട്മെന്റി വാടകയ്ക്ക് ആളെ കിട്ടാതായിതിന്റെ മോർട്ട്ഗെജും ക്രെഡിറ്റ് കാർഡു വഴിയായിതോമസ് കുട്ടി ഹാദേവനെപ്പോലെയല്ലബന്ധുക്കൾ നിരവധിയാണ് ടൌണിൽപക്ഷെ അവരൊക്കെ ശത്രുക്കളെക്കാൾ മോശമാണ്ഒന്നും തുറന്നു പറയാൻ പറ്റില്ലഎന്തൊരു ഒറ്റപ്പെടലാണ് താൻ അനുഭവിയ്ക്കുന്നത് എന്ന വ്യഥയാണ് അവനെ കടങ്ങളെക്കാളേറെ വ്യസനിപ്പിയ്ക്കുന്നതെന്നു തോന്നിഅടുത്ത മാസം മോർട്ട്ഗേജും കരണ്ടു ബില്ലും ഗ്രോസറിയും ഒന്നും പേ ചെയ്യാൻ അക്കൌണ്ടിൽ പൈസയില്ലനാട്ടിൽ തിരിച്ചു പോവുന്നതിനേക്കാൾ ഭേദം ഭാര്യയ്ക്കും രണ്ടു കൈക്കുഞ്ഞുങ്ങൾക്കും വിഷം കലക്കി കൊടുത്ത് 'സ്ക്രൂട്ടാവുന്നതാണ്എന്ന് നിശ്ചയമായും തോമസ്‌ കുട്ടി ചിന്തിച്ചു തുടങ്ങിയിരിയ്ക്കുന്നുഎണ് വില കലക്കുന്ന രാജ്യങ്ങളുടെ മ്പദ്വ്യവസ്ഥയിൽ തോമസ് കുട്ടിമാരുടെ ജീവിത ചരിത്രങ്ങൾ രേഖപ്പെടുത്തപ്പെടുമോസംശയമാണ്.

മകന് ഒരു ടെക്സ്റ്റ്‌ മെസേജ് അയച്ചു: "നിന്റെ അമ്മയുമായി ഇന്ന് ഞാൻ പിരിയുകയാണ്ഇനി മുതൽ എല്ലാ അർത്ഥത്തിലും ഞാൻ  സ്വതന്ത്രനാണ്ന്തിന്എങ്ങനെ എന്നീ ചോദ്യങ്ങൾ കൊണ്ട് എന്നെ ബുദ്ധിമുട്ടിയ്ക്കാതിരിയ്ക്കാനുള്ള വിവേകം നിനക്ക് ഉണ്ടാവും എന്നെനിയ്ക്കറിയാം. ടൌണിൽ എപ്പോഴെങ്കിലും വരുമ്പോൾ വിളിയ്ക്കണംകാണാൻ ഇനി എനിയ്ക്ക് നീ മാത്രമേ ഉള്ളു."

അവന്റെ മറുപടി പതിവ് പോലെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ ആയിരുന്നു: "അച്ഛാബന്ധനം മറ്റു സാഹചര്യങ്ങളെക്കാൾ സഹനീയമാവുംബന്ധുര കാഞ്ചന കൂട്ടിലാവുമ്പോൾപ്രത്യേകിച്ചും ജീവിതത്തിന്റെ സായന്തനങ്ങളിൽഅച്ഛന് ഭൂതവും വർത്തമാനവും സുഖ സൗകര്യ  സംബന്ധിയായിരുന്നില്ലേഇനി ഭാവി അങ്ങനെ തന്നെ വേണോ എന്ന് തീരുമാനിയ്ക്കേണ്ടത് അച്ഛനും അമ്മയുമാണ്ഞാ വരുമ്പോൾ വിളിയ്ക്കാംകാണാം. പക്ഷെ എന്നാണ് അച്ഛൻ ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടുള്ളത്?

മകനെ രാത്രി വരെ ഡേ കെയറിൽ ഇരുത്തി പാർട്ടികളിൽ നിന്നും പാർട്ടികളിലേയ്ക്ക് യൌവനത്തിന്റെ വാരാന്ത്യങ്ങൾ ആഘോഷിച്ച ഇന്നലെകൾ....വർഷങ്ങൾ എത്ര പെട്ടെന്നാണ് നോർത്ത് അമേരിയ്ക്കയിൽ കടന്നു പോവുന്നത്ബോധത്തിന്റെയും ഉറക്കത്തിന്റെയും അതിരുകൾക്കിടയിൽഎവിടെയോഎന്നോ ഒരിയ്ക്കൽമോൻ കൊച്ചുകുട്ടിയായിരിയ്ക്കുമ്പോൾ ചോദിച്ചത് ഓർമ്മ വന്നു: "അച്ഛന് എന്റെ കൂടെ ഒരു പത്തു മിനിറ്റ് കളിയ്ക്കാൻ എന്നാ സമയം കിട്ടുക?" അന്ന് അവനോടു പറഞ്ഞത് ന്താണ് എന്നോർമയില്ല മഹാദേവന് പ്രോജക്റ്റ് ഒന്ന് തീർന്നോട്ടെഅത് കഴിഞ്ഞിട്ടാവാം എന്നായിരിയ്ക്കാംഒരിയ്ക്കൽ  അവൻ കളിക്കൂട്ടുകാരിയെ കണ്ടെത്തിയ കാര്യംഏറെ പ്രതീക്ഷയോടെയും സമ്മതം കിട്ടാനുള്ള ത്വരയോടെയുംപറഞ്ഞപ്പോൾപുതിയ പ്രോഡകറ്റ് മാർക്കറ്റിൽ ലോഞ്ച് ചെയ്യുന്നത് പ്രമാണിച്ച് ഒരു കസ്റ്റമർ 25 മില്ല്യൻ ഡോളറിന്റെ ഓർഡർ ഓഫർ ചെയ്തു കൊണ്ട് വീട്ടിലേയ്ക്ക് ഫോൺ വന് സമയമായിരുന്നു.
തികഞ്ഞ നിർവികാരതയോടെ അവനോട് "ത് പറയാൻ നാണമില്ലേടാനീ എന്നെ ശല്യം ചെയ്യാതെ വല്ലതും പഠിയ്ക്കാൻ ശ്രധിയ്ക്ക്എന്ന് പറഞ്ഞതുംഅവന്റെ മുഖം വാടിയതുംഇന്നലെ കഴിഞ്ഞ പോലെ മഹാദേവന് ഓര്മ് വന്നു.  പിന്നെ പിന്നെഅവനും ചോദിയ്ക്കാൻ പറ്റാത്ത ഒരകലം രൂപപ്പെടുകയായിരുന്നല്ലോ.

ഒറ്റപ്പെട്ട ഒരു മേഘത്തുരുത്തിലിരുന്ന് നെറ്റിയില ചന്ദനക്കുറിയുമായി അമ്മ മഹാദേവനെ മാടി വിളിച്ചു - മായാവെളിച്ചത്തിൽ നിന്നും ഇരുളിന്റെ നിത്യതയിലേയ്ക്ക്നാലിറയത്തു നിന്നും നടുമിറ്റത്തെ സായാഹ്നവെയിലിലേയ്ക്കു നോക്കിയിരുന്ന്  ഒറ്റപ്പെട്ട ജീവിതം അമ് ഹോമിച്ചു തീർക്കുമ്പോൾതാനും ഒറ്റപ്പെട്ട മറ്റൊരു കാവ്യത്തിന്റെ നിർമിതിയിലായിരുന്നുവല്ലോ. ചുറ്റിലുമുള്ള പോയ്മുഖങ്ങൾക്കിടയിൽ ഒറ്റപ്പെട്ട ബാലൻ....അല്ലെങ്കിൽ ആരാണ് ഒറ്റപ്പെടാത്തവർഡേകെയറിൽ അച്ഛനെ കാത്തിരിയ്ക്കുന് മകനോബന്ധുക്കളുടെ ബാഹുല്യത്താൽ മിണ്ടാൻ പറ്റാതായ തോമസ്‌ കുട്ടിയോമൂന്ന് സുന്ദര രാത്രികളിൽ ജീവിതത്തിന്റെ പ്രണയസൌരഭ്യം അവസാനിപ്പിയ്ക്കേണ്ടി വന്ന ദേവകിയോബിഗ്‌ സർക്കിളിൽ നിന്നും ഇറങ്ങി വന്ന് നിലം തോടേണ്ടി വന്നപ്പോൾ സ്ഥലജലഭ്രമം സംഭവിച്ച സായിപ്പോ?

അഭിപ്രായങ്ങളൊന്നുമില്ല: