ഓർമ്മകളിൽ സ്വപ്നങ്ങൾ മുള പൊട്ടുന്ന ബാല്യകാലത്ത് ഇൻലന്റു ലെറ്ററിൽ ബന്ധുക്കൾക്കെല്ലാം ആളു വീതം കത്തെഴുതിപ്പിച്ച് എന്നിൽ എഴുത്തിന്റെ ആദ്യ സ്ഫുരണങ്ങൾ നട്ടു വളർത്തിയ എന്റെ അമ്മ. പിൽക്കാലത്ത് അനാഥ പ്രേതം പോലെ ഇന്ത്യൻ മഹാനഗരങ്ങളിലൂടെ അലയുമ്പോൾ സ്നേഹത്തിന്റെ സമാശ്വാസങ്ങൾ വരികൾക്കിടയിൽ ഒളിപ്പിച്ച് ഇൻലന്റു ലെട്ടറുകളായെത്തുന്ന അമ്മ. കുട്ടിക്കാലത്ത് സ്കൂളിലേയ്ക്കുള്ള ചോറ്റുപാത്രം തൊട്ട്, ആർക്കോണം - ജ്വാലാർപേട്ട വഴി ഊഷരഭൂമികളിലൂടെ നാട് വിട്ടോടിപ്പോകുന്ന തീവണ്ടികളിൽ വേദനയുടേയും നിരാശയുടേയും സഹയാത്രികരോടൊപ്പം ജീവിതം പിറകോട്ടോടി മറയുന്നത് ജാലകവാതിലിൽ നോക്കിയിരിയ്ക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെ വിഹ്വലരുചി കലർന്ന പാഥേയം വരെ, നിറയുന്ന സാന്നിദ്ധ്യമായി അമ്മ.
ഇന്ന്, ഗോളാര്‍ദ്ധത്തിന്റെ മറുവശം ഒരേ സമയം സങ്കടമായും സാന്ത്വനമായും ഫോണിൽ മൊഴി കനിയുന്ന അമ്മ...പാപങ്ങൾ ഞാൻ ജീവിതത്തിന്റെ ശിക്ഷയായി അനുഭവിയ്ക്കാം - തസ്യെ ജനന്യേ നമ:
ഇന്ന്, ഗോളാര്‍ദ്ധത്തിന്റെ മറുവശം ഒരേ സമയം സങ്കടമായും സാന്ത്വനമായും ഫോണിൽ മൊഴി കനിയുന്ന അമ്മ...പാപങ്ങൾ ഞാൻ ജീവിതത്തിന്റെ ശിക്ഷയായി അനുഭവിയ്ക്കാം - തസ്യെ ജനന്യേ നമ:

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ